തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനു നേരെ ആക്രമണം

Loading...

ത്രിശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനു നേരെയാണ് ആക്രമണം ഉണ്ടായത്. ത്രിശൂർ മുക്കാട്ടുകാരയുള്ള ഓഫീസിനു നേരെയാണ് പുലർച്ചെ ആക്രമണം നടന്നത്. ആക്രമണത്തിൽ പോസ്റ്ററുകളും ബാനറുകളും പന്തലുകളുമെല്ലാം നശിപ്പിച്ചു. ആക്രമണം നടത്തിയത് സിപിഎം ആണെന്നു ബിജെപി നേതാക്കൾ ആരോപിച്ചു.

ബിജെപിക്കു തൃശൂരിൽ ശക്തനായ ഒരുപാട് സ്ഥാനാർഥി വന്നതോടെ പരാജയ ഭീതിയിൽ സിപിഎം ആക്രമണം അഴിച്ചു വിടുകയാണെന്നും ബിജെപി ആരോപിച്ചു. രണ്ടോളം ബൈക്കുകളിലായി എത്തിയ ആറോളം പേരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് സി സി ടി വി പരിശോധിച്ചപ്പോൾ ലഭിച്ച സൂചനയെന്നു പറയുന്നു.

Loading...