ബിജെപിയിലേക്ക് എത്താനുള്ള കാരണം വെളിപ്പെടുത്തി കൊണ്ട് സുരേഷ് ഗോപി

Loading...

തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി സുരേഷ് ഗോപി വന്നത് ജനശ്രദ്ധ ആകർഷിച്ച ഒരു കാര്യമാണ്. അതോടൊപ്പം തന്നെ അവിടുത്തെ മത്സരത്തിലും അതിന്റെ പ്രാധാന്യം എടുത്തു കാട്ടപ്പെടുന്നു. നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചു മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഒരുപാട് വ്യക്തിത്വം കൂടിയാണ് അദ്ദേഹം. പോലീസ് വേഷത്തിലും അനീതിക്കും അക്രമത്തിനും എതിരെ ഉള്ളത് വേഷത്തിലും ഒക്കെ അദ്ദേഹം അഭിനയിച്ചു തന്റെ കരുത്ത് തെളിയിച്ചതാണ്. ജീവിതത്തിൽ ഒരു ഐ പി എസ് ഉദ്യോഗസ്ഥൻ ആകണം എന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ആയിരിക്കാം അദ്ദേഹത്തെ ഇത്തരത്തിൽ ഉള്ളത് വേഷം കെട്ടാൻ പ്രചോദനവും ഊർജവും ഏകിയതെന്നു അദ്ദേഹം പറയുന്നു.

ഒരു സ്വകാര്യ ചാനലിനോടുള്ള അഭിമുഖത്തിലാണ് കാര്യങ്ങൾ വെളിപ്പെടുത്തിയത്. സിനിമയിൽ ചെയ്ത ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ജീവിതത്തിലും പ്രവർത്തിയിലും എത്തിച്ചേരുക ആയിരുന്നെന്നു അദ്ദേഹം പറഞ്ഞു. സിനിമയിൽ നിന്നു രാഷ്ട്രീയത്തിലേക്ക് വന്നതിനുള്ള കാര്യങ്ങളും അദ്ദേഹം ഇതോടൊപ്പം വ്യെക്തമാക്കുന്നു. നാട്ടിലെ രാഷ്ട്രീയസ്ഥിതിയെ വിമർശിക്കുക മാത്രം ചെയ്യാതെ അതിനു വേണ്ട എന്ത് മറു പ്രവർത്തനമാണ് ചെയ്യുന്നതെന്നും ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് തന്റെ രാഷ്‌ടീയമെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വർഷക്കാലമായി ഒരു നോമിനേറ്റഡ് എം പി എന്ന നിലയിൽ ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന് ആരും പറയില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ പറഞ്ഞാൽ ഞാൻ എന്തു ചെയ്തു എന്നതിന്റെ രേഖകൾ പൊതു ജനത്തിന് മുന്നിൽ തന്റെ കുറച്ചു കാശ് ചിലവാക്കി എങ്കിലും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Loading...