ശബരിമല റിവ്യൂ ഹർജി ഈ മാസം 6 ന് ; വിശ്വാസികൾ പ്രാർത്ഥനയോടെ,ശരണമന്ത്രങ്ങളുമായി കാത്തിരിക്കണമെന്ന് എൻ എസ് എസ്

Loading...

തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനവിധിക്കെതിരായ പുനപരിശോധനാ ഹർജികൾ ഈ മാസം ആറിന് സുപ്രീം കോടതി പരിഗണിയ്ക്കും.

എന്‍എസ്എസ്, തന്ത്രി എന്നിവർ നൽകിയതടക്കം 56 പുനപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്. ഇക്കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണസമിതി അടക്കം ആർ എസ് എസ് അനുബന്ധ സംഘടനകളുമുണ്ട്.

വിശ്വാസികൾ ഒന്നടങ്കം കാത്തിരിക്കുന്നത് അനുകൂല വിധിയ്ക്കായാണ്.ഹർജി കോടതി പരിഗണിക്കുന്ന ദിവസം വിശ്വാസികൾ പ്രാർത്ഥനയോടെ,സമീപത്തുള്ള ക്ഷേത്രങ്ങളിൽ യഥാശക്തി വഴിപാടുകൾ നടത്തി പ്രാർത്ഥിക്കണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ ആഹ്വാനം ചെയ്തു.

Loading...