ഇത് റിമോട്ട് കണ്ട്രോളില്‍ പ്രവര്‍ത്തിക്കുന മൗനി ബാബയുടെ സര്‍ക്കാരല്ല, സൈനികര്‍‌ക്കു വേണ്ടി സര്‍‌ജിക്കല്‍ സ്ട്രൈക്ക് നടത്തി പകരം ചോദിച്ച മോദി സര്‍ക്കാര്‍:ആഞ്ഞടിച്ചു അമിത്ഷാ

Loading...

ചരിത്രത്തില്‍ ആദ്യമായി രാജ്യത്തെ സൈനികര്‍ക്കുവേണ്ടി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി പാക്കിസ്ഥാനോട്  പകരം ചോദിച്ച നരേന്ദ്രമോദി സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. ഈ സര്‍ക്കാര്‍  മൌനം ബാബയുടെ സര്‍ക്കാര്‍ അല്ല .ഇതു തിരിച്ചടിക്കുന്ന സര്‍ക്കാര്‍ .

കൊണ്ഗ്രെസ് ഭരിച്ചപ്പോ പാക്കിസ്ഥാന്‍ നമ്മുടെ ജവാന്മാരുടെ അംഗ ഭംഗങ്ങള്‍ വരുത്തി തിരിച്ചു പോകുമായിരുന്നു .ജവാന്മാര്‍ക്ക് ഡല്‍ഹിയില്‍ നിന്നും തിരിച്ചു അടിക്കാന്‍ ഉത്തരവ് കിട്ടിയിരുന്നില്ല .എന്നാല്‍ ബിജെപി അനഗ്നെ അല്ല .മോദി സര്‍ക്കാര്‍ തീരുമാനം എടുക്കാന്‍ ഉള്ള അധികാരം സൈന്യത്തിന് നല്‍കി .അവര്‍ തക്കതായ മറുപടി നല്‍കി .

രാമക്ഷേത്രം അതേസ്ഥലത്തു തന്നെ നിര്‍മ്മിക്കും. രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. എന്‍.ഡി.എ സര്‍ക്കാര്‍ രാമക്ഷേത്രത്തിനു വേണ്ടി ശ്രമിക്കുമ്ബോള്‍ യു.പി.എ സര്‍ക്കാര്‍ ക്ഷേത്ര നിര്‍മ്മാണം തടസപ്പെടുത്തുന്ന സമീപനമാണു സ്വീകരിച്ചത്. പ്രതിപക്ഷ സഖ്യത്തിലെ നേതാക്കള്‍ രാജ്യത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ വിജയമായിരിക്കും ബിജെപിക്കു ലഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലുള്ള നേതാക്കളെയാണ് ഇന്ത്യയ്ക്ക് ആവശ്യം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനാണിത്. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിനും വികസനം കൊണ്ടുവരുന്നതിനും ശേഷിയുള്ള ഒരു നേതാവിനെയാണ് ആവശ്യം. ബി.ജെ.പിയോടൊപ്പമാണ് ആ നേതാവുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Loading...