സുരേഷ് ഗോപി എന്ന നന്മ മരം:നേതാവാകുന്നതിനു മുന്‍പും സ്വന്തം അധ്വാനം കൊണ്ട് പാവങ്ങളെ സഹയിച്ച സുരേഷ് ഗോപി

Loading...

ശാഹിദ ഉമ്മയുടെ മോഹം പൂവണിയാന്‍ സുരേഷ് ഗോപിയുടെ കൈനീട്ടം!!!

ദുബായ്: ചില വാര്‍ത്തകള്‍ അങ്ങനെയാണ് വാര്‍ത്ത പുറത്തു കൊണ്ടു വന്ന വ്യക്തിയും സ്ഥാപനവും പൂര്‍ണ്ണ സന്തോഷത്തിലാവുന്നത് അത്തരം വാര്‍ത്തകള്‍ ശ്രദ്ദയില്‍പ്പെട്ട് സഹായവുമായി ആളുകള്‍ കടന്നു വരുമ്പോഴാണ്. സാഹായിക്കാന്‍ മുന്നോട്ട് വരുന്നത് സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികള്‍ കൂടിയാവുമ്പോള്‍ സന്തോഷത്തിന് ഇരട്ടി മധുരവും. യു.എ.ഇ ല്‍ പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് 101.3 റേഡിയോ സ്‌റ്റേഷനും അത്തരത്തിലുള്ള സന്തോഷത്തിനു വക നല്‍കുന്നതായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവ വികാസങ്ങള്‍.

20 വര്‍ഷം മുന്‍പ് വീട്ടുജോലിക്കായി യു എ യില്‍ എത്തിയതാണ് 62കാരിയായ ശാഹിദ ഉമ്മ. 2006 ല്‍ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു മടങ്ങിയ ശാഹിദ ഉമ്മ അതുവരെ സ്വരൂപിച്ച് കൂട്ടിയ പണവും, സ്വന്തം കിടപ്പാടം വിറ്റ പണവും ഉപയോഗിച്ച് മക്കളുടെ വിവാഹം നടത്തി. തലചായ്ക്കാന്‍ സ്വന്തമായി രണ്ട് സെന്റ് ഭൂമി വേണമെന്ന ആഗ്രഹത്തില്‍ വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്ന് ശാഹിദ വീണ്ടും പ്രവാസത്തിന്റെ ഏകാന്തതയിലേക്ക് മടങ്ങി എത്തുകയായിരുന്നു. ആഗ്രഹങ്ങള്‍ മനസ്സിലൊതുക്കി കാലങ്ങള്‍ കഴിച്ചു കൂട്ടുന്നതിനിടയിലാണ് ഗോള്‍ഡ് 101.3 എഫ് എമ്മിന്റെ ഗോള്‍ഡ് ഹോം ഫോര്‍ ഈദ് എന്ന പരിപാടിയിലൂടെ പെരുന്നാള്‍ ആഘോഷിക്കാന്‍ നാട്ടിലെത്താനുള്ള അവസരം ശാഹിദ ഉമ്മയെ തേടിയെത്തുന്നത്.

കുടുംബവുമായുള്ള പെരുന്നാള്‍ ആഘോഷം സ്വപ്‌നത്തിലൊതുക്കി വര്‍ഷങ്ങള്‍ തള്ളി നീക്കുന്ന പാവപ്പെട്ട തൊഴിലാളികളെ കണ്ടെത്തി പെരുന്നാള്‍ നാട്ടില്‍ ആഘോഷിക്കുവാനുള്ള അവസരം ഒരുക്കുന്ന പരിപാടിയായിരുന്നു ഗോള്‍ഡ് 101.3 എഫ് എമ്മിന്റെ ‘ഗോള്‍ഡ് ഹോം ഫോര്‍ ഈദ്’. ഗോള്‍ഡ് എഫ് എം ,ആര്‍ ജെ വൈശാഖിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ശാഹിദ ഉമ്മയുടെ ജീവിതാവസ്ഥ ശ്രദ്ധയില്‍പ്പെട്ട സുരേഷ് ഗോപി സ്വന്തമായി രണ്ട് സെന്റ് ഭൂമി വേണമെന്ന ശാഹിദ ഉമ്മയുടെ മോഹം സഫലമാക്കുന്നതിനായി രണ്ട് ലക്ഷം രൂപ നല്‍കുമെന്ന് അറിയിക്കുകയായിരുന്നു.

ശാഹിദയുടെ സ്വദേശമായ ആലപ്പുഴയിലോ ചേര്‍ത്തലയിലോ ഭൂമി അന്വേഷിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. താന്‍ സ്വന്തം നിലയ്ക്ക് ഇതിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും സുരേഷ് ഗോപി അറിയിച്ചു. ഇതോടെ തന്റെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലമായതെന്ന് ശാഹിദ ഉമ്മ പറഞ്ഞു. പരിപാടി പൂര്‍ണ്ണതയിലെത്തിക്കാന്‍ കഴിഞ്ഞതിലുള്ള ആത്മ സംത്യപ്തിയിലാണ് ഗോള്‍ഡ് 101.3 എഫ് എം റേഡിയോ സ്‌റ്റേഷനിലെ അണിയറ പ്രവര്‍ത്തകര്‍.

താരത്തിന്റെ വാഗ്ധാനം ഏറെ സന്തോഷത്തോടെയാണ് ഇവര്‍ സ്വീകരിച്ചത്. ശാഹിദ ഉമ്മയെ പോലെ നിരവധി പേരാണ് ഈദ് കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ നാട്ടിലേക്ക് പറന്നത്. ആറു വര്‍ഷമായി നാട്ടില്‍ പോകാതെ കഴിയുന്ന സഈദ് മുഹമ്മദും, മകളുടെ വിവാഹത്തിന് പോലും നാട്ടില്‍ എത്താന്‍ കഴിയാതിരുന്ന ക്ലീനിംഗ് തൊഴിലാളി മുഹമ്മദും അവരില്‍ ചിലര്‍ മാത്രം.

Loading...