ഇടതുസർക്കാർ മന്നത്ത് പത്മനാഭനെ നവോത്ഥാന നായകനായി ഉയർത്തിക്കാണിക്കുന്നത് പൊള്ളത്തരം ആണെന്നും എന്തുകൊണ്ട് മന്നം ജയന്തിക്ക് പൂർണ്ണ അവധി നൽകുന്നില്ലെന്നും എൻഎസ്എസ്

Loading...

എൻഎസ്എസ് സ്ഥാപകനായ മന്നത്ത് പത്മനാഭനെ എന്തുകൊണ്ട് സർക്കാർ നവോത്ഥാന നായകൻ ആക്കി ഉയർത്തി കാണിക്കുന്നത്, അത് പൊള്ളത്തരമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. എന്തുകൊണ്ട് ഇടതുസർക്കാർ മന്നത്ത് പത്മനാഭൻ ജന്മദിനം പൊതു അവധിയായി പ്രഖ്യാപിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും പൂർണമായും വിമർശിച്ചുകൊണ്ട് ആയിരുന്നു എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പെരുന്നയിൽ സമ്മേളനം നടത്തിയത്. ശബരിമല വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു. പിണറായി വിജയൻ കാര്യങ്ങൾ ചെയ്യുന്നത് ധാർഷ്ട്യത്തോടെ ആണെന്നും ശബരിമല വിഷയത്തിൽ അതാണ് നടന്നതെന്നും സുകുമാരൻ നായർ കൂട്ടിചേർത്തു.

ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണമെന്നും അതിന് വേണ്ട കാര്യങ്ങൾ എൻഎസ്എസ് ചെയ്യുമെന്നും സുകുമാരൻ നായർ പെരുന്നയിൽ നടന്ന മന്നം ജയന്തി ദിനത്തിൽ പറഞ്ഞിരുന്നു. ചിലരുടെ ഭീഷണിപ്പെടുത്തലു കാരണം നിലപാടിൽ നിന്നും പിന്നോട്ടു പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

Loading...