ശ്രീരാമന്റെ തലയുടെ സ്ഥാനത്ത് ​രാഹുൽ ​ഗാന്ധിയുടെ തല പതിപ്പിച്ചു പോസ്റ്റര്‍:ഹിന്ദു മത വികാരം വൃണപ്പെടുത്തിയതിന് രാഹുല്‍ ഗാന്ധിക്കും അഞ്ചുപേര്‍ക്കും എതിരെ കേസ്

Loading...

കോടി കണക്കിന് ഹിന്ദുക്കളുടെ ദൈവം ആയ ഭഗവാന്‍ ശ്രീരാമനെ അവഹേളിച്ചതിനു കൊണ്ഗ്രെസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും മറ്റു അഞ്ചു പേര്‍ക്കും എതിരെ ബീഹാറില്‍ കേസ് എടുത്തു .ബീഹാറിലെ പട്നയില്‍ നടക്കുനന്‍ കൊണ്ഗ്രെസ് റാലിക്ക് വേണ്ടി ശ്രീരാമന്റെ പടം വെട്ടി തലയുടെ ഭാഗത്ത്‌ രാഹുലിന്റെ തല വച്ച് പ്രചരണം നടത്തി .. രാഹുൽ ​ഗാന്ധി, ബീഹാർ കോൺഗ്രസ് നേതാവ് മദൻ മോഹൻ ഝാ ഉൾപ്പടെ ആറ് പേർക്കെതിരേയാണ് പട്ന സിവിൽ കോടതിയിൽ പരാതി ലഭിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു

‘അവർ രാമനാമം ജപിച്ചിരിക്കട്ടെ, താങ്കൾ സ്വയം രാമനാകും’ എന്നു വാചകവും പോസ്റ്ററില്‍ ഉണ്ട് .ഇതിനു മുന്‍പ് ഉത്തര്‍ പ്രദേശില്‍ പ്രധാന മന്ത്രി മോദിയെ രാവണന്‍ ആക്കി രാഹുല്‍ ഗാന്ധിയെ രാമന്‍ ആക്കി പോസ്റ്റര്‍ ഇറക്കിയിരുന്നു .

ബീഹാറിലെ പോസ്റ്ററിന് എതിരെ ബിജെപി രംഗത്ത് വന്നിരുന്നു .കൊണ്ഗ്രെസ് ഭരണത്തില്‍ ശ്രീരാമന്‍ ജനിച്ചിട്ടില്ല എന്നു സുപ്രീം കോടതിയില്‍ അഫ്ഫ്ടവിറ്റ് കൊടുത്തതു ആരും മറന്നിട്ടില്ല .അന്നു രാഹുല്‍ ഗാന്ധി മൌനം ആയിരുന്നു .രാമാ സേതു പൊളിക്കാന്‍ കൊണ്ഗ്രെസ് ശ്രമിച്ചിരുന്നു എന്നും ബിജെപി പറഞ്ഞിരുന്നു .ആ കൊണ്ഗ്രെസ് ആണ് ഇപ്പോള്‍ ശ്രീരാമ ഭഗവാനെ ഇങ്ങനെ അവഹെളിക്കുന്നത് എന്നു ബിജെപി പറഞ്ഞിരുന്നു .

Loading...