ശബരിമല റിവ്യൂ ഹർജി ഈ മാസം 6 ന്:അയ്യപ്പ വിശ്വാസികൾ പ്രാർത്ഥനയോടെ,ശരണമന്ത്രങ്ങളുമായി കാത്തിരിക്കണം:എന്‍ എസ് എസ്

Loading...

സുപ്രീം കോടതി ശബരിമലയില്‍ യുവതികള്‍ക്കും കയറാം എന്നു പറഞ്ഞു നടത്തിയ വിധിക്കെതിരെ അയ്യപ്പ ഭക്തര്‍ സമര്‍പ്പിച്ച പുന പരിശോധന ഹര്‍ജികള്‍  ഈ മാസം ആറിന് സുപ്രീം കോടതി പരിഗണിയ്ക്കും.

പ്രധാന ഹര്‍ജികള്‍ നല്‍കിയത് എന്‍എസ്എസ്, തന്ത്രി എന്നിവരും മറ്റു  56 പേരും ആണ് . ബിജെപി ,സംഘ പരിവാര്‍ സംഘടനകള്‍ എല്ലാം അടക്കം നല്‍കിയ  പുനപരിശോധനാ ഹര്‍ജികളാണ് വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ചത്. ഇക്കൂട്ടത്തില്‍ ക്ഷേത്രസംരക്ഷണസമിതി അടക്കം ആർ എസ് എസ് അനുബന്ധ സംഘടനകളുമുണ്ട്.

ലോകം മുഴുവന്‍ ഉള്ള  അയ്യപ്പ വിശ്വാസികൾ ഒന്നടങ്കം കാത്തിരിക്കുന്നത് അനുകൂല വിധിയ്ക്കായാണ്.ഹർജി കോടതി പരിഗണിക്കുന്ന ദിവസം വിശ്വാസികൾ പ്രാർത്ഥനയോടെ,സമീപത്തുള്ള ക്ഷേത്രങ്ങളിൽ യഥാശക്തി വഴിപാടുകൾ നടത്തി പ്രാർത്ഥിക്കണമെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ എല്ലാ അയ്യപ്പ വിശ്വാസികളോട്  ആഹ്വാനം ചെയ്തു.

Loading...