വീരമൃത്യു വരിച്ച ജവാന്‍ ഔറംഗസേബിന്റെ പിതാവ് മുഹമ്മദ്‌ ഖനിഫ് ബിജെപിയില്‍ ചേരുന്നു:മോദിജിയുടെ ദരിദ്രര്‍ക്കു വേണ്ടി ഉള്ള പദ്ധതികളിലും തീവ്രവാദ വിരുദ്ധ നടപടികളിലും താന്‍ ആകൃഷ്ട്ടന്‍ എന്നു മുഹമ്മദ്‌ ഖനിഫ്

Loading...

ജമ്മു പൂഞ്ച് സ്വദേശിയായിരുന്നു റൈഫിൾമാൻ ഔറംഗസേബ്. അവധിക്കായി ഷോപ്പിയാനിൽ നിന്ന് വീട്ടിലേക്കുള്ള യാത്രക്കിടയിൽ ഒരു ടാക്സി തടഞ്ഞു നിർത്തി ഭീകരവാദികൾ തട്ടികൊണ്ടു പോയി. തിരികെ ലഭിയ്ക്കുന്നത് രണ്ടു ദിവസത്തിനു ശേഷം. ആ ധീരൻ മരണസമയത്ത് പുണ്യമാസത്തിൽ നോമ്പുനോൽക്കുകയായിരുന്നു എന്നതൊന്നും അതേ മതത്തിന്റെ പേരിൽ കൊല്ലാൻ നടക്കുന്ന പാക്കിസ്ഥാന്റെ എച്ചിൽപ്പട്ടികൾക്ക് കാര്യമായിരുന്നില്ല. വെടിയുണ്ടകൾ നിറഞ്ഞ അവന്റെ ശരീരത്തുനിന്ന് അവസാനശ്വാസം മറയുമ്പോൾ വന്ദേമാതരമെന്നു പറയുന്നതിനൊപ്പം അല്ലാഹുവിന്റെ മഹത്വവും ആ നാവ് വാഴ്ത്തിയിരിയ്ക്കണം.

ഔറംഗസേബ് എന്ന ധീരനെ രാജ്യം സല്യൂട്ട് ചെയ്യുന്നു .ഭാരതം ജനം നല്‍കിയ മഹത്തായ  പുത്രന്‍ ആണ് ഔറംഗസേബ്. ഇന്നു ആ ധീരന്റെ പിതാവ് രാജ്യ സ്നേഹം നെഞ്ചില്‍ ഏറ്റി നടക്കുന്ന പാര്‍ട്ടി ആയ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നു എന്നു ദേശീയ മീഡിയ റിപ്പോര്‍ട്ട്‌ ചെയ്യുന്നു .

മുഹമ്മദ്‌ ഖനീഫ് എന്ന ഔറംഗസേബിന്റെ പിതാവ് പറയുന്നു .പ്രധാന മന്ത്രി മോദിയുടെ പാങ്ങള്‍ക്ക് വേണ്ടി ഉള്ള പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ വളരെ ഇമ്പ്രെസ്സ് ആണ് .അതുകൊണ്ട് തന്നെ മോദിയുടെ പാര്‍ട്ടിയില്‍ മെമ്പര്‍ ഷിപ്പ് എടുക്കണം എന്നു ആഗ്രഹിക്കുന്നു .പ്രധാന മന്ത്രി നരേന്ദ്ര മോദി അടുത്ത ദിവസം ജമ്മു കാശ്മീരില്‍ എത്തുമ്പോള്‍ നടക്കുന്ന റാലിയില്‍ മുഹമ്മദ്‌ ഖനീഫ് ബിജെപിയില്‍ ചേരും . ഒരു മുന്‍ സൈനികന്‍ കൂടി ആണ് മുഹമ്മദ്‌ ഖനീഫ് .പ്രധാന മന്ത്രി മോദിയുടെ രാജ്യം സുരക്ഷിതം ആക്കാന്‍ ചെയ്ത പ്രവര്‍ത്തികള്‍ വളരെ നല്ലതാണു എന്ന് അദ്ദേഹം പറഞ്ഞു .

 

Loading...