മുന്‍ മുഖ്യ മന്ത്രി റാബ്രി ദേവിയുടെയും മകളുടെയും മൂന്നു വസ്തു വകകള്‍ ആദായ നികുതി വകുപ്പ് പിടിച്ചു എടുത്തു

Loading...

ബീഹാറിലെ മുന്‍ മുഖ്യ മന്ത്രിയും ലാലു പ്രസാദ്‌ യാദവിന്റെ ഭാര്യയും അയ റാബ്രി ദേവിയുടെയും മകള്‍ ഹേമയുടെയും മൂന്നു വസ്തു വകകള്‍ ആദായ നികുതി വകുപ്പ് പിടിച്ചു എടുത്തു .

ഈ വസ്തു വകകള്‍ സര്‍ക്കാര്‍ നടപടിയില്‍ നിന്നും രക്ഷ പെടാന്‍ വേണ്ടി തങ്ങളുടെ കൂടെ മുന്‍പ് ഉണ്ടായിരുന്ന ജോലിക്കാര്‍ക്ക് സമ്മാനം ആയി കൊടുത്തു ലാലുവിന്റെ കുടുംബം .ആ വസ്തു ആണ് ഇപ്പോള്‍ പിടിച്ചു എടുത്തത്‌ . ലാലു കുടുംബത്തിന്റെ ബിനാമി ആയിരുന്നു ഇവര്‍ എന്നാണ് റിപ്പോര്‍ട്ട്‌ .

കഴിഞ്ഞ ദിവസം റെയില്‍ വെ ക്യാന്റീന്‍ അഴിമതി കേസില്‍ ലാലുവിന്റെ ഭാര്യ രാബ്രിക്കും മകള്‍ക്കും മകനും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചിരുന്നു .

Loading...