പല അപമാനങ്ങള്‍ക്കെതിരെയും ഇതുവരെ ഞാന്‍ വാ തുറന്നില്ല:ഇനിയും ഞാന്‍ മൌനം ആയിരിക്കില്ല:കൊണ്ഗ്രെസിനെതിരെ ആഞ്ഞടിച്ചു മുന്‍ പ്രധാന മന്ത്രി എച്ച് ഡി ദേവഗൌഡ

Loading...

കര്‍ണാടകത്തിലെ കൊണ്ഗ്രെസ് ജെ ഡി എസ് സര്‍ക്കാരില്‍ കൊണ്ഗ്രെസ് പല രീതിയില്‍ ജെ ഡി എസിനെതിരെ നടത്തുന്ന അപമാനങ്ങല്‍ക്കെതിരെ ആഞ്ഞടിച്ചു മുന്‍ പ്രധാന മന്ത്രി ദേവ ഗൌഡ പരസ്യമായി രംഗത്ത് എത്തി . “ഇതു വരെ  പലതും കണ്ടിട്ട് മൌനം ആയിരുന്നു ഞാന്‍ .ഇനി ഞാന്‍ മൌനം വെടിയും” കഴിഞ്ഞ ആറുമാസം കൊണ്ഗ്രെസും ആയി ജെ ഡി എസ് സഖ്യം തുടരുന്നു .

“പലതും കണ്ടു ഞാന്‍ മൌനം ആയി ഇരുന്നു .ഇനി ഞാന്‍ മൌനം വെടിയും,തുടര്‍ച്ചയായി മോശമായ വാക്കുകളില്‍ അപമാനിക്കുന്നു .എല്ലാ രീതിയിലും ഉള്ള  അപമാനം നടന്നു “. എന്നു കര്‍ണാടക മുഖ്യ മന്ത്രി എച്ച് കുമാരസ്വാമിയുടെ പിതാവും മുന്‍ പ്രധാന മന്ത്രിയും ആയ എച്ച് ഡി ദേവ ഗൌഡ പറഞ്ഞു .

ഇതിനു മുന്‍പ് മുഖ്യ മന്ത്രി ആയ എച്ച്‌ ഡി കുമാര സ്വാമി തന്നെ കൊണ്ഗ്രെസ് അപമാനിക്കുന്നു എന്നു പറഞ്ഞു രംഗത്ത് വന്നിരുന്നു . കൊണ്ഗ്രെസ് തന്നെ ഒരു ഗുമസ്തന്‍ ആയി ആണ് കാണുന്നത് എന്നും കൊണ്ഗ്രെസ് പല സ്ഥലത്തും തന്നെ കൊണ്ട് ഒപ്പിടുവാന്‍ മാത്രം ആണ് ഉപയോഗിക്കുന്നത് എന്നും പറഞ്ഞിരുന്നു .

എന്തായാലും കര്‍ണാടകത്തില്‍ കൊണ്ഗ്രെസ് ജെ ഡി എസ സഖ്യം നല്ല  രീതിയില്‍ അല്ല പോകുന്നത് എന്നാണ് ഇതൊക്കെ കാണിക്കുന്നത്

Loading...