കേരളീയർക്ക് വിഷു ആശംസ നേർന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

Loading...

മലയാളികൾ ഒന്നടങ്കം ഇന്ന് വിഷു ആഘോഷിക്കുന്ന വേളയിൽ എല്ലാ മലയാളികൾക്കും മലയാളത്തിൽ വിഷു ആശംസ നേർന്നു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് മലയാളികൾക്ക് വിഷു ആശംസകൾ നേർന്നത്. “എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. സന്തോഷവും സമൃദ്ധിയും നിറഞ്ഞ പുതു വർഷം എല്ലാവർക്കും നേരുന്നു എന്നാണ് പ്രധാന മന്ത്രി ട്വിറ്ററിലൂടെ മലയാളത്തിൽ കുറിച്ചത്. നിമിഷങ്ങൾക്കകം തന്നെ മലയാളികളുടെ നന്ദി പ്രവാഹവും ഒഴുകിയെത്തി.

Loading...