പാക് ഭീകരർക്ക് അന്ത്യശാസനം നൽകികൊണ്ട് ഇന്ത്യൻ സൈന്യം: കാശ്മീരിൽ തോക്കെടുക്കുന്നവരെ നശിപ്പിക്കും

Loading...

പുൽവാമയിൽ ഭീകര ആക്രമണം നടത്തി 44 ഇന്ത്യൻ സൈനികരെ കൊന്ന പാക് നടപടിക്കെതിരെ ശക്തമായ താക്കിതുമായി ഇന്ത്യൻ സൈന്യം. ഇനി ഇന്ത്യക്കും സൈന്യത്തിനും നേരെ തോക്കെടുത്താൽ നശിപ്പിച്ചു കളയുമെന്ന മുന്നറിയിപ്പ് നൽകികൊണ്ട് ഇന്ത്യ. ഇനി ആക്രമിക്കാൻ വന്നാൽ യാതൊരു ദയയും ഉണ്ടാകില്ലെന്നും ശക്തമായ തിരിച്ചടി നല്കുമെന്നുമുള്ള മുന്നറിയിപ്പ് പാക്കിസ്ഥാന് നൽകി.

ഒന്നുകിൽ ഭീകരർ കീഴടങ്ങുക ഇല്ലെങ്കിൽ നിങ്ങൾ മരിക്കാൻ തയ്യാറാകുക എന്ന മുന്നറിയിപ്പ് നൽകികൊണ്ട് ലഫ്‌നന്റ് ജനറൽ കെ ജെ എസ് ധില്ലൻ. ഇന്നലെയും ഭീകര ആക്രമണത്തിൽ ഇന്ത്യയുടെ നാല് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. പുൽവാമ അക്രമത്തിന്റെ പിന്നിൽ പ്രവർത്തിച്ച കാശ്മീർ താഴ്വരയിലെ ജെയ്ഷെ മുഹമ്മദിന്റെ കൂട്ടാളികളെ സൈന്യം വകവരുത്തിയതായും മീഡിയകൾ റിപ്പോർട്ട്‌ ചെയ്യുന്നു.

Loading...