എന്തായാലും തീവ്രത കുറഞ്ഞ തട്ടിക്കൊണ്ടുപോകലായും, ഒറ്റപ്പെട്ട സംഭവമായും, പെൺകുട്ടിയുടെ പ്രായം 18 ൽ എത്തിച്ചും സഖാപ്പികൾ ഈ കേസും ഒതുക്കും.

Loading...

കേരളത്തിൽ ഈ അടുത്തിടെ നടന്ന പീഡന സംഭവത്തെയും ഒരു രാജസ്ഥാൻ സ്വദേശിയായ പാവം പെൺകുട്ടിയെ അച്ഛനെയും അമ്മയെയും മർദിച്ചു അവരുടെ മുന്നിൽ വെച്ചു തട്ടിക്കൊണ്ടു പോവുകയും ഒക്കെ ഉണ്ടായി. ഇതിൽ കേരളത്തിലെ സാംസ്കാരിക നായകരും എഴുത്തുകാരും ഒക്കെ മൗനവും ആർക്കും പ്രതിഷേധിക്കുകയും വേണ്ട. ഇവരുടെ ഇരട്ട താപ്പ് നയങ്ങളെയെല്ലാം തുറന്നു കാട്ടികൊണ്ട് ജിതിൻ കെ ജേക്കബ് എഴുതുന്നു

വാർത്ത പുറത്തുവന്ന കഴിഞ്ഞ ചൊവ്വാഴ്ച പെൺകുട്ടിയുടെ പ്രായം 13. ബുധനാഴ്ച അത് 14. വ്യാഴാഴ്ച ആയപ്പോൾ 15 ആയി. വെള്ളിയാഴ്ച അത് 16. ശനിയാഴ്ച അത് 17 ൽ എത്തിച്ചു. ഞായറാഴ്ച രാവിലെ ആയപ്പോൾ പ്രായം 17 അരയും, വൈകിട്ടോടെ 17 മുക്കാലിലും എത്തിച്ചു. ഇന്ന് രാവിലത്തെ ന്യായീകരണ തൊഴിലാളികളുടെ കണക്കനുസരിച്ച് തട്ടികൊണ്ടുപോകുന്നതിന്റെ തലേന്നാണ് 18 തികഞ്ഞത്. പിന്നെ പെൺകുട്ടിക്ക് ഭയങ്കര പക്വതയും ആണ് കേട്ടോ !

പിന്നെ പതിവ് ക്ളീഷേകൾ വേറെയുമുണ്ട്. പ്രതിയെന്ന് ആരോപിക്കുന്ന (മുദ്ര ശ്രദ്ധിക്കണം ആരോപണം മാത്രമാണ്) പയ്യന് അബദ്ധം പറ്റിയതാണ്. പ്രായത്തിന്റെ ചാപല്യമാണ്, അവന്റെ കുടുംബത്തെ ഓർക്കണം…..

അന്യസംസ്ഥാനക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കളെ മർദിച്ച ശേഷം തട്ടിക്കൊണ്ടുപോകുക, എന്നിട്ട് പ്രതിക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് – സുടാപ്പി മാധ്യമങ്ങളുടെയും, സൈബർ സഖാക്കളുടെയും, സുഡാപ്പികളുടെയും മുട്ടിലിഴഞ്ഞു ന്യായീകരണവും! ഇതാണ് കേരളാ മോഡൽ സ്ത്രീ സുരക്ഷ.

സഖാക്കളുടെ പീഡനം ഭയന്ന് പെൺകുട്ടികളെ ആൺ വേഷത്തിൽ വളർത്തിയിട്ട് പോലും രക്ഷയില്ല.

പ്രതി സഖാവും, ന്യൂനനും ആകുമ്പോൾ എന്തുമാകാമല്ലോ അല്ലേ? ഉത്തരേന്ത്യയിൽ ആയിരുന്നു ഈ സംഭവം എങ്കിൽ കേരളത്തിന്റെ മുക്കിലും മൂലയിലും പ്രതിഷേധപ്രകടനകളും, ചർച്ചകളും നടന്നേനെ. ഇതിപ്പോൾ ‘നമ്പർ വൺ’ കേരളത്തിലായിപ്പോയില്ലേ. പതിവുപോലെ നിഷ്പക്ഷ മാധ്യമ – സാംസ്ക്കാരിക പിമ്പുകൾ പ്രതികൾക്കൊപ്പം ഒളിവിൽ പോയിരിക്കുകയാണ്.

സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും കേരളത്തിലെ മനുഷ്യാവകാശ – ദളിത് – സ്ത്രീ സംഘടനകൾക്കൊന്നും മിണ്ടാട്ടമില്ല. ആർക്കും പുളിച്ച സാഹിത്യവും വാരി വിതറേണ്ട. പ്രതി ന്യൂനനും സഖാവുമാണല്ലോ അപ്പോൾ പിന്നെ എങ്ങനെ പ്രതികരിക്കും അല്ലേ !. ഉത്തർ പ്രദേശിലോ മറ്റോ ആയിരുന്നെകിൽ ഞങ്ങൾ തകർത്തേനെ..

എന്തായാലും തീവ്രത കുറഞ്ഞ തട്ടിക്കൊണ്ടുപോകലായും, ഒറ്റപ്പെട്ട സംഭവമായും, പെൺകുട്ടിയുടെ പ്രായം 18 ൽ എത്തിച്ചും സഖാപ്പികൾ ഈ കേസും ഒതുക്കും.

സ്ത്രീ സുരക്ഷ, നിഷ്പക്ഷ മാധ്യമ പ്രവർത്തനം, പുരോഗമനം, നവോത്ഥാനം….. കേരളം നമ്പർ വൺ തന്നെ.

വാർത്ത പുറത്തുവന്ന കഴിഞ്ഞ ചൊവ്വാഴ്ച പെൺകുട്ടിയുടെ പ്രായം 13. ബുധനാഴ്ച അത് 14. വ്യാഴാഴ്ച ആയപ്പോൾ 15 ആയി. വെള്ളിയാഴ്ച അത്…

ഇനിപ്പറയുന്നതിൽ Jithin K Jacob പോസ്‌റ്റുചെയ്‌തത് 2019, മാർച്ച് 24, ഞായറാഴ്‌ച

Loading...